Wednesday, August 22, 2007

എന്നിട്ടുമെന്തേ കരയുന്നു നീ??

ഇന്നിന്റെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാം
പ്രണയാര്‍ദ്രമായ്‌ ഞാന്‍ പകുത്തുനല്‍കാം..
നാളെയെന്‍ ഹൃദയം മരിച്ചുപോകാം
നാളെയെന്‍ മനസ്സും മരവിച്ചിടാം..
എങ്കിലും പ്രണയം ചുവന്നുനില്‍ക്കും..
എന്നിലെ പൂമരം പൂത്തുനില്‍ക്കും
അടരാതെ കൊഴിയാതെ വാടാതെയെന്‍,
മലരണിക്കാടുകള്‍ പൂത്തുനില്‍ക്കും
എന്നിട്ടുമെന്തേ കരയുന്നു നീ ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
ചൂടിയ മുല്ലകള്‍ വാടിടുമ്പോള്‍
ചൂടാതെ പോയവ പൂത്തുനില്‍ക്കും
നിറയെ സുഗന്ധം പരത്തിനില്‍ക്കും..
എന്റെ പ്രണയത്തിന്‍ തീയായ്‌ തെളിഞ്ഞു നില്‍ക്കും..
എന്നിട്ടുമെന്തേ കരയുന്നു നീ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
നീ തന്നെ പാതയും പാഥേയവും..
നീ തന്നെ ജീവനും ജീവാമൃതും..
എന്നിട്ടുമെന്തേ കരയുന്നു നീ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??

4 comments:

സാല്‍ജോҐsaljo said...

നന്നായിരിക്കുന്നു സുഹൃത്തേ.

ഇനിയും എഴുതൂ...

Murali K Menon said...

പ്രണയിക്കുന്നവരും, പ്രണയിച്ചവരും ഈ പ്രണയഗീതകം നെഞ്ചേറ്റുമെന്ന് എനിക്കുറപ്പാണ്. വളരെ നന്ന്. സസ്നേഹം

SHAN ALPY said...

നിന്‍ പ്രണയയാത്രയില്
വഴികാട്ടിയായി ഞാനുമുണ്ടാവും

ധ്വനി | Dhwani said...

ഇങ്ങനെ വേണം സ്നേഹം പകരാന്‍!!
നന്നായിരിയ്ക്കുന്നു!!