പ്രതീക്ഷയുടെ ഒരു തിരിനാളം പോലുമില്ലാതെ ...
ഇരുട്ടിന്റെ ഇരുമ്പുകൂട്ടില്‍..
സ്വത്വത്തെ പഴിച്ച്
പേ പിടിച്ചവനെപ്പോലെ
ഉമിനീരൊലിപ്പിച്ച്
ജട പിടിച്ച മുടികളില്‍
സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കി
ഞാന്‍ നടന്നു
നിന്റെ നീളന്‍ നഖങ്ങള്‍
എന്റെ സ്വപ്നങ്ങളുടെ എരിഞ്ഞു തീര്‍ന്ന ചിതയില്‍
അസ്ഥികള്‍ പെറുക്കുന്ന കോലുകള്‍
നിന്റെ ചുംബനം
എന്റെ പോക്കിള്‍ക്കൊടിക്ക് ചുറ്റിലും
വേദന തീര്‍ക്കുന്ന സൂചിമുനകളുടെ ജനനേന്ദ്രിയം
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍
ഇരുട്ട് നിറഞ്ഞ ചിന്തകളാല്‍
എന്റെ ആത്മാവിനെ തടവിലാക്കിയ ചിതല്‍പുറ്റ്
3 comments:
great....!
great...!
great....!
Post a Comment