എവിടെ സ്പര്ശിചാലും ചോര പൊടിയുന്ന
കൂര്‍ത്ത നോട്ടമുള്ള നീണ്ടു മെലിഞ്ഞ ശില്‍പം
ഹൃദയത്തോട് അടുപ്പിച്ചപ്പോള്‍
നെഞ്ച് പൊളിയുന്ന വേദന
അകലെ നിന്ന് നോക്കിയപ്പോള്‍
കണ്ണിമകളെ പൊതിയുന്ന ഇരുട്ട്
എറിഞ്ഞുടയ്ക്കാന്‍ തുനിഞ്ഞപ്പോള്‍
വല്ലാത്ത കനല്‍ചൂട് ..
ഇനിയെന്ത് ചെയ്യും?
മേഘങ്ങളില്‍ പൊതിഞ്ഞ്
മഴനൂലുകള്‍ കെട്ടി
കാറ്റ് കിന്നാരം ചൊല്ലുന്ന തക്കം നോക്കി
ഒരു അപ്പൂപ്പന്‍ താടിയാക്കി പറത്തി വിടട്ടെ?
No comments:
Post a Comment