ഹൃദയം ഒരുനാള്‍ മെഴുകായുരുകി
നിന്‍ പ്രണയത്തിന്‍ ചൂടില്‍ പുഴയായൊഴുകി
പുഴയിലെയോളങ്ങള്‍ പോലെ വികാരങ്ങള്‍
അല തല്ലിയോഴുകാന്‍ തുടങ്ങി ...
ഇരുകരയിലുമായ് നിന്‍ മുല്ലവള്ളികള്‍
പൂത്തു തളിര്‍ക്കാന്‍ തുടങ്ങി ..
പിന്നൊരു പൂമാല പണിയാനൊരുങ്ങി.
ഇരു ഹൃദയങ്ങളുമൊന്നായ് മാറി ...
ഇഴചേര്‍ന്നോഴുകാന്‍ തുടങ്ങി.
വേനല്‍ വന്നിട്ടും വസന്തം പിറന്നിട്ടും
വറ്റാതെ വരളാതെയൊഴുകി..
പുഴ പിന്നൊരുനാളാഴിയിലെത്തി..
ആഴി തന്‍ കുളിരില്‍ ഹൃദയങ്ങളായി ..!
വീണ്ടും വെണ്‍ശംഖുകളായി ജനിച്ചു..
പിന്നെ പ്രണയപ്രതീകമായ് നിന്നു ....
നിന്‍ പ്രണയത്തിന്‍ ചൂടില്‍ പുഴയായൊഴുകി
പുഴയിലെയോളങ്ങള്‍ പോലെ വികാരങ്ങള്‍
അല തല്ലിയോഴുകാന്‍ തുടങ്ങി ...
ഇരുകരയിലുമായ് നിന്‍ മുല്ലവള്ളികള്‍
പൂത്തു തളിര്‍ക്കാന്‍ തുടങ്ങി ..
പിന്നൊരു പൂമാല പണിയാനൊരുങ്ങി.
ഇരു ഹൃദയങ്ങളുമൊന്നായ് മാറി ...
ഇഴചേര്‍ന്നോഴുകാന്‍ തുടങ്ങി.
വേനല്‍ വന്നിട്ടും വസന്തം പിറന്നിട്ടും
വറ്റാതെ വരളാതെയൊഴുകി..
പുഴ പിന്നൊരുനാളാഴിയിലെത്തി..
ആഴി തന്‍ കുളിരില്‍ ഹൃദയങ്ങളായി ..!
വീണ്ടും വെണ്‍ശംഖുകളായി ജനിച്ചു..
പിന്നെ പ്രണയപ്രതീകമായ് നിന്നു ....
No comments:
Post a Comment