
നിന്നെ പ്രേമിച്ച നാളുകളില്‍ഞാന്‍ തനിച്ചായിരുന്നു... ഇന്നെനിക്ക് നീയുണ്ട്..എന്റെ പ്രണയമില്ല.......
Friday, December 24, 2010
വെണ്‍ശംഖുകള്‍ ഉണ്ടാകുന്നത്
ഹൃദയം ഒരുനാള്‍ മെഴുകായുരുകി
നിന് പ്രണയത്തിന് ചൂടില്‍ പുഴയായൊഴുകി
പുഴയിലെയോളങ്ങള്‍ പോലെ വികാരങ്ങള്‍
അല തല്ലിയോഴുകാന്‍ തുടങ്ങി ...
ഇരുകരയിലുമായ് നിന് മുല്ലവള്ളികള്‍
പൂത്തു തളിര്‍ക്കാന്‍ തുടങ്ങി ..
പിന്നൊരു പൂമാല പണിയാനൊരുങ്ങി.
ഇരു ഹൃദയങ്ങളുമൊന്നായ് മാറി ...
ഇഴചേര്ന്നോഴുകാന് തുടങ്ങി.
വേനല്‍ വന്നിട്ടും വസന്തം പിറന്നിട്ടും
വറ്റാതെ വരളാതെയൊഴുകി..
പുഴ പിന്നൊരുനാളാഴിയിലെത്തി..
ആഴി തന് കുളിരില്‍ ഹൃദയങ്ങളായി ..!
വീണ്ടും വെണ്ശംഖുകളായി ജനിച്ചു..
പിന്നെ പ്രണയപ്രതീകമായ് നിന്നു ....
നിന് പ്രണയത്തിന് ചൂടില്‍ പുഴയായൊഴുകി
പുഴയിലെയോളങ്ങള്‍ പോലെ വികാരങ്ങള്‍
അല തല്ലിയോഴുകാന്‍ തുടങ്ങി ...
ഇരുകരയിലുമായ് നിന് മുല്ലവള്ളികള്‍
പൂത്തു തളിര്‍ക്കാന്‍ തുടങ്ങി ..
പിന്നൊരു പൂമാല പണിയാനൊരുങ്ങി.
ഇരു ഹൃദയങ്ങളുമൊന്നായ് മാറി ...
ഇഴചേര്ന്നോഴുകാന് തുടങ്ങി.
വേനല്‍ വന്നിട്ടും വസന്തം പിറന്നിട്ടും
വറ്റാതെ വരളാതെയൊഴുകി..
പുഴ പിന്നൊരുനാളാഴിയിലെത്തി..
ആഴി തന് കുളിരില്‍ ഹൃദയങ്ങളായി ..!
വീണ്ടും വെണ്ശംഖുകളായി ജനിച്ചു..
പിന്നെ പ്രണയപ്രതീകമായ് നിന്നു ....
Thursday, December 2, 2010
നിന്റെ മനസ്സിലേക്ക് പടരാതിരിക്കാന്‍ .
ഞാനെരിയുന്ന ചിതക്കരികില്‍ നീ വന്നു നിക്കുമ്പോള്‍ ...
അഗ്നിയോടു പറയണം എന്നെ വേദനിപ്പിക്കാതിരിക്കാന്‍ .
എന്റെ ഓരോ കണങ്ങളില്‍ നിന്നുമുയരുന്ന
പുകപടലങ്ങലോടു പറയണം എന്നെ ശ്വാസം മുട്ടിക്കാതിരിക്കാന്‍...
നിന്നെ നോക്കി ചിരിക്കുന്ന കനലിനോടു പറയണം ...
എന്റെ ഹൃദയത്തെ ഉരുക്കിക്കളയാതിരിക്കാന്.
ഒരു പിടിയിലമരുന്ന വെണ്ണിരിനോടോതണം ...
എന്റെ ചിന്തകളെ മറയ്ക്കാതിരിക്കാന്‍...
പിന്നെ അസ്ഥികള്‍ പെറുക്കുമ്പോള്‍...
അവയ്ക്കിടയില്‍ കൊച്ചു കുറിഞ്ഞിപ്പൂക്കള്‍ കണ്ടാല്‍
അവയോടു പറയണം നിന്റെ മനസ്സിലേക്ക് പടരാതിരിക്കാന്‍ ...
Subscribe to:
Posts (Atom)