Tuesday, December 9, 2008

ഞാന്‍ പെയ്തൊഴിയുന്നു..

ഓരോ നിമിഷവും ഓരോ യുഗം പോലെ..
വേര്‍പാട്‌....ഓ!!..സഹിക്കാനാവുന്നില്ല..!!
ഒരു സര്‍ജിക്കല്‍ നീഡില്‍ പോലെ....
വിരഹം ആണ്ടിറങ്ങുന്നു...
അതിന്റെ ഓരോ ചലനത്തിലും ഞാന്‍...
മരണത്തിന്റെ വേദനയറിയുന്നു...
അല്ല മരണമാണെളുപ്പമെന്നറിയുന്നു..

ഹൃദയത്തിലെ രക്തച്ചുഴികളില്‍..
ധമനികളില്‍..
നിന്റെ പൊയ്മുഖം വെച്ച ഹിമോഗ്ലോബിനുകള്‍..
ചുണ്ടിന്റെയോരത്തു വെച്ച സിഗററ്റു കുറ്റികളില്‍ നിന്ന്
നീ പുകയായുയര്‍ന്നു പൊങ്ങി..
പിന്നെ..
കൈനഖങ്ങള്‍ പാള കെട്ടി..
കോമരമായുറഞ്ഞു തുള്ളി..
കുരുതിക്കളങ്ങളില്‍...
നിന്റെ രൂപം മായ്ച്ചു

നിന്റെ അകല്‍ചയെന്നെ..തടവുകാരനാക്കുന്നു..
നിന്റെ ഗന്ധമെന്നെ ഉന്മാദിയാക്കുന്നു..
എന്റെ ഓര്‍മകളിലെ, നിന്റെ സ്പര്‍ശമെന്നെ ഈറന്മേഘമാക്കുന്നു...
ഞാന്‍ പെയ്തൊഴിയുന്നു..

6 comments:

Anonymous said...

Hmm...Good work

smitha adharsh said...

വിരഹത്തിന്റെ വേദന പക്ഷെ..സുഖമുള്ള ഒന്നല്ലേ?
ഇനിയും കാണാം..ഒന്നു ചേരാം..അങ്ങനെയെങ്കിലും കരുതി കാത്തിരിക്കാമല്ലോ..
Good lines..Meanigful too..

Anish Kurup said...

വിരഹം തരുന്ന വേദന വളരെ വലുതാണ്

Anonymous said...

സര്‍ജ്ജിക്കല്‍ നീഡില്‍ പോലെ വിരഹവും പൊയ്മുഖമണിഞ്ഞ ഹീമോഗ്ലോബിനുകളും.. excellent..

Anonymous said...
This comment has been removed by the author.
TRICHUR BLOG CLUB said...

best compliments