ആ വളവിലായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത്..
ഒരു ചുവന്ന കാറിലായിരുന്നു ഞാനും അവളും ആദ്യമായി യാത്ര പോയത്..
ഒരു നനുത്ത ചിരിയായിരുന്നു അവളെനിക്ക് ആദ്യമായി സമ്മാനിച്ചത്..
ഒരു ഇറക്കത്തില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യമായി സ്പര്‍ശിച്ചത്...
പിന്നെ കാട്ടുവള്ളികള്‍ പോലെ പടര്‍ന്ന പ്രണയമായിരുന്നു...
ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍ക്കിടയിലൂടെ...
ഓട്ടക്കണ്ണിട്ടു നോക്കുന്ന കുറുനരികള്‍ക്കിടയിലൂടെ...
പ്രാണനു വേണ്ടിയുള്ള ഓട്ടം...പനി പിടിച്ചുള്ള ഓട്ടം...
വെയിലിലായിരുന്നു ഞങ്ങള്‍ ഓടിയത്...
മഴയിലായിരുന്നു ഞങ്ങള്‍ ഓട്ടം നിറുത്തിയത്..
ഇടിമിന്നലായിരുന്നു ഞങ്ങള്‍ക്ക് സമ്മാനമായ് കിട്ടിയത്..
ഹൃദയങ്ങളായിരുന്നു ഉരുകിച്ചേര്‍ന്നത്...
6 comments:
ഒരുക്കി ഒഴിച്ചത് പ്രണയമാണല്ലോ.... നന്നായി :)
ബന്ധങ്ങളുടെ ഊഷ്മളത പോസ്റ്റില്‍ ഉടനീളം അനുഭവിക്കാന്‍ കഴിഞ്ഞു.
കൊള്ളാം, ഇനിയും എഴുതുക
വളരെ നന്നായിട്ടുണ്ട്.
മഷെ ഇഷ്ടായി.. നന്നായിട്ടുണ്ട്.. :)
sweet poem....
എന്നിട്ടെന്തായി അവസാനം...?
Post a Comment