അവള്‍..അവസാനത്തവള്‍..
പുള്ളികുത്തി,മൊട്ടയടിച്ച്,ചോരമാലയിട്ട് നടത്തിച്ചവരില്‍
ഒടുക്കം വന്നവള്‍..
അറക്കവാളിന്റെ പല്ലുകളില്‍ തണുത്ത ചോര തട്ടുന്ന നേരത്ത്..
അത് മരണമാണെന്നറിയാതെ...
മരണത്തിലേക്ക് നടന്നു നീങ്ങിയവര്‍ക്കു പിന്നാലെ വന്നവള്‍..
ഇരുട്ടിന്റെ നിര്‍വികാരതയുമായി..
നിഷ്കളങ്കമായ ചിരിയോടെ...
ബലിക്കല്ലില്‍ സ്വയം സമര്‍പ്പിച്ചവള്‍...
അവള്‍...
എന്റെ മനസ്സ് കവര്‍ന്നെടുത്തവള്‍..
എന്റെ ആത്മാവിനെ ചാരമാക്കി പുഴയിലൊഴുക്കിയവള്‍..
8 comments:
സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍ കാലത്തിന്റെ കാഴ്ചകള്‍ക്ക്
ചിതലരിക്കാനാകില്ലല്ലൊ?.
nice....
:)
ഓര്‍മ്മകളുടെ മധുരമുണ്ടില്‍
നഷ്ടപ്പെടലിന്റെ വിഹ്വലതകളുണ്ട്..
പിന്നെ മനസിലെ ഊഷരതകളുടെ തുറന്നെഴുത്തും...
കവിതയുടെ ഈ കനല്‍ ഏറ്റുവാങ്ങുന്നു...
good lines
kollaam! :)
എന്തു സുന്ദരമീ കവിത....
എല്ലാ കവിതകളിലും ഒരു അജ്ഞാതയായ “അവള്‍” ഉണ്ടല്ലോ? പ്രണയം തുളുമ്പുന്ന വരികള്‍...
മുമ്പൊരിക്കല്‍ ഞാന്‍ ഇതിലെ വന്നു പോയിരുന്നു. ഇതും ഇഷ്ടമായി...
Thanks to all.....
Post a Comment